gulf update
പ്രവാസികള്‍ക്കായി പുതിയ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ
വിരമിച്ച പ്രവാസികള്‍ക്കായി യുഎഇയില്‍ പുതിയ റസിഡന്‍സി വിസ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എക്സ്പോ 2020 ദുബായില്‍ നടന്ന യുഎഇ കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.