Kottayam
കോട്ടയത്ത് ജോലിസ്ഥലത്തേക്ക് പോകുംവഴി യുവാവ് ട്രയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി
കോട്ടയം മുട്ടമ്പലത്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴിയായിരുന്നു മരണം.മുട്ടമ്പലം റെയില്‍വെ ക്രോസിന് സമീപത്തെത്തിയപ്പോള്‍ കാർ നിർത്തി ഇറങ്ങിയ യുവാവ് ഫോണ്‍ വിളിച്ചുകൊണ്ട് റെയില്‍വേ ട്രാക്കിലേക്ക് നടക്കുകയായിരുന്നു. തുടർന്ന് ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു ചാടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു ഹരികൃഷ്ണന്‍. ഭാര്യ: ലക്ഷ്മി. രണ്ട് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)