kerala
ഇന്ധന വില: സൈക്കിള്‍ ചവിട്ടി എംഎല്‍എമാര്‍ നിയമസഭയിലേക്ക്; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം
ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഇന്ധന വില ഇന്ന് നിയമ സഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലേക്ക് എത്തിത് സൈക്കിളില്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ ഉള്ളവരായിരുന്നു സൈക്കിളില്‍ സഭയിലേക്ക് യാത്ര ചെയ്തതത്. കഴിഞ്ഞ ദിവസം കോവളം എംഎല്‍എ എം വിന്‍സന്റ് സൈക്കിളില്‍ സഭയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുന്നത്. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നിയമ സഭവരെയായിരുന്നു സൈക്കിള്‍ യാത്ര.
കഴിഞ്ഞ ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ചക്ര സ്തംഭന സമരം സംഘടിപ്പിച്ചിരുന്നു. ജില്ലാ കേന്ദ്രങ്ങളിലായിരുന്നു സമരം സംഘടപിച്ചത്. പ്രതിഷേധങ്ങളിലുടെ ഇന്ധന വില സംബന്ധിച്ച സമരങ്ങള്‍ സഭയ്ക്ക് പുറത്തും സര്‍ക്കാറിനെതിരെ ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ഇന്ധന വില സംബന്ധിച്ച് രണ്ടാമത്തെ അടിയന്തര പ്രമേയമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്.
നാമ മാത്രമായി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെയും നികുതി കുറയ്ക്കില്ലെന്ന കേരള സര്‍ക്കാറിന്റെയും നടപടികള്‍ക്ക് എതിരെയാണ് സമരം. രണ്ട് സര്‍ക്കാരും നടത്തുന്നത് നികുതി ഭീകരതയാണ്. അതിനെതിരെയാണ് പോരാട്ടം. സാധാണക്കാര്‍ക്ക് വേണ്ടിയാണ് സമരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സൈക്കിള്‍ യാത്രയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതീക്ഷയോടെ കാത്തിരുന്നു കേരളം വില കുറയ്ക്കുമെന്ന്. നിയമ സഭയുടെ അവസാന ദിനത്തിലും പോലും ഇടപെടാന്‍ തയ്യാറാവുന്നില്ല. കേന്ദ്രം കൂട്ടുമ്പോള്‍ കേരളത്തിന് സന്തോഷമാണ്. കിഫ്ബിക്ക് വേണ്ടി സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നികുതി വര്‍ധനവ് മുന്‍സര്‍ക്കാരുകളുടെ കാലത്ത് ഉണ്ടായിട്ടുണ്ട്. കേന്ദ്രം കുറച്ചപ്പോള്‍ കൂടെ കുറഞ്ഞതാണ് കേരളത്തിലെ അനുപാതികമായ ഇന്ധന വില. അത് ഞങ്ങള്‍ കുറച്ചെന്ന് ആവകാശപ്പെടുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.