national
തലക്ക് ഒരു ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് അറസ്റ്റില്‍
സിപിഐ മാവോയിസ്റ്റിന്റെ രണ്ടാം കമാന്‍ഡറായ പ്രശാന്ത് ബോസ് എന്ന കിഷന്‍ ഝായെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ തലക്ക് ജാര്‍ഖണ്ഡ് പൊലീസ് ഒരു ലക്ഷം വിലയിട്ടിരുന്നു. മറ്റൊരു മുതിര്‍ന്ന നേതാവും പ്രശാന്ത് ബോസിന്റെ ഭാര്യയുമായ ഷീല മറാണ്ഡിയും അറസ്റ്റിലായിട്ടുണ്ട്.
ബംഗാള്‍ സ്വദേശിയായ പ്രശാന്ത് ബോസിന്റെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
സിപിഐഎംഎല്ലുമായി(peoples war) ലയിക്കുന്നതിന് മുമ്പ് മാവോയിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയുടെ തലവനായിരുന്നു പ്രശാന്ത് ബോസ്. 2004ല്‍ സിപിഐ മാവോയിസ്റ്റ് രൂപീകരണത്തിന് വേണ്ടിയായിരുന്നു ലയനം.
നിലവില്‍ സിപിഐ മാവോയിസ്റ്റിന്റെ കിഴക്കന്‍ മേഖലാ സെക്രട്ടറിയായിരുന്നു പ്രശാന്ത്. ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രശാന്തിനായിരുന്നു.ഷീല മറാണ്ഡി സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രകമ്മിറ്റിയിലെ നയരൂപീകരണ ബോഡിയിലെ ഏക വനിത അംഗമായിരുന്നു. സരന്ദ വന മേഖലയിലായിരുന്നു പ്രാശന്ത് ബോസിന്റെ പ്രവര്‍ത്തനം. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളേയും ഷീല മാറണ്ഡിയേയും അറസ്റ്റ് ചെയ്തത്.