Headlines
Loading...
കേന്ദ്രത്തിനെതിരെ തുറന്ന പോര്; ഡല്‍ഹിയില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

കേന്ദ്രത്തിനെതിരെ തുറന്ന പോര്; ഡല്‍ഹിയില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച എണ്‍പത്തിമൂന്ന് കര്‍ഷകര്‍ക്കാണ് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ തുറന്ന പോരിന് വീണ്ടും വഴിതുറന്നിരിക്കുന്നത്.

കാര്‍ഷിക പ്രതിഷേധത്തില്‍ പങ്കെടുത്ത് ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി അറിയിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് തന്റെ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിക്കുന്നതായും ഛാന്നി വ്യക്തമാക്കി.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ വലിയ തോതില്‍ സംഘര്‍ഷം ഉടലെടുക്കാന്‍ കാരണമായിരുന്നു.
 കര്‍ഷകര്‍ നടത്തിയ പ്രതിഷേധം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയും പ്രതിഷേധക്കാര്‍ തങ്ങളുടെ പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് വന്‍ വിവാദമാകുകയും ചെയ്തിരുന്നു.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് വ്യാപകമായി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംഘര്‍ഷത്തില്‍ പങ്കാളികളായി അറസ്റ്റ് ചെയ്യപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള വിയോജിപ്പ് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നത്