Headlines
Loading...
സ്​കൂട്ടർ ബസ്സിലിടിച്ച്​ അച്ഛനും അഞ്ചുവയസ്സുള്ള മകനും മരിച്ചു; ഭാര്യക്ക്​ ഗുരുതരം

സ്​കൂട്ടർ ബസ്സിലിടിച്ച്​ അച്ഛനും അഞ്ചുവയസ്സുള്ള മകനും മരിച്ചു; ഭാര്യക്ക്​ ഗുരുതരം

കഴക്കൂട്ടം: സ്​കൂട്ടർ ബസ്സിലിടിച്ച്​ അച്ഛനും അഞ്ചുവയസ്സുകാരനായ മകനും മരിച്ചു. സ്​കൂട്ടർ യാത്രക്കാരായ രാജേഷ്​ (36), മകൻ ഋത്വിക്​ (5) ആണ്​ മരിച്ചത്​​. രാജേഷിന്‍റെ ഭാര്യ സുജിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴക്കൂട്ടം ഇൻഫോസിസ്​ പാർക്കിന്​ സമീപം ഇവർ സഞ്ചരിച്ച ബൈക്ക്​ കെ.എസ്​.ആർ.ടി.സി ബസിന്​ പിന്നിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

തൃശൂർ പാഴായി നെന്മകരി സ്വദേശിയാണ് രാജേഷ്. ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ്.

കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ്​ അപകടം. ബൈപാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്​സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടു.