Headlines
Loading...
6 ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല; യുപിയിൽ കർഷക മഹാപഞ്ചായത്ത്

6 ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല; യുപിയിൽ കർഷക മഹാപഞ്ചായത്ത്

ന്യൂഡൽഹി∙ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള 6 ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആഹ്വാനം ചെയ്ത് യുപിയിലെ കർഷക മഹാപഞ്ചായത്ത്. ലക്നൗവിൽ ചേർന്ന മഹാപഞ്ചായത്തിൽ ആയിരക്കണക്കിന്‌ കർഷകർ പങ്കെടുത്തു.

സർക്കാർ ചർച്ചയ്ക്കു തയാറാവാതെ ഡൽഹി അതിർത്തികളിൽനിന്ന് കർഷകർ പിരിഞ്ഞുപോകില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും നേതാക്കൾ ആരോപിച്ചു.

യുപി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകർ പ്രതിഷേധം ശക്തമാക്കുന്നത് ബിജെപിയെ രാഷ്ട്രീയമായി സമ്മർദത്തിലാക്കുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ.