Headlines
Loading...
'ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യൂ'; ജോക്കർ മാല്‍വെയർ തിരിച്ചെത്തിയതായി വിദഗ്ധർ

'ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യൂ'; ജോക്കർ മാല്‍വെയർ തിരിച്ചെത്തിയതായി വിദഗ്ധർ

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ കടന്നുകയറ്റം. ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലാണ് ഈ മാല്‍വേര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഒടിപികള്‍ എന്നിവ ചോര്‍ത്തിയെടുക്കാന്‍ ഈ മാല്‍വെയറിന് സാധിക്കുമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.ജോക്കര്‍ മാല്‍വെയറിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്‌കിയിലെ അനലിസ്റ്റ് ടാറ്റിയാന ഷിഷ്‌കോവ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജോക്കര്‍ മാല്‍വെയര്‍ കുറഞ്ഞത് 14 ആന്‍ഡ്രോയിഡ് ആപ്പുകളെ ബാധിക്കുന്നുണ്ടെന്നും ഷിഷ്‌കോവ കണ്ടെത്തിയിരുന്നു. ജോക്കര്‍ കഴിഞ്ഞ വര്‍ഷം നിരവധി ആപ്പുകളെ ബാധിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നുവെന്നും അന്ന് നീക്കം ചെയ്ത മാല്‍വെയര്‍ വീണ്ടും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയതായി സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സൈബര്‍ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയ ആപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു;

• super -click vpn
• volume boosting hearing aid
• battery charging animation bubble effects
• flashlight flash alert on call
• easy pdf scanner
• smart tv remote
 • halloween coloring
• classic emoji keyboard
• volume booster louder sound equalizer
• super hero-effect
• battery charging animation wallpaper
• dazzling keyboard
• emojione keyboard
• now qrcode scan