kerala
മദ്യവിമുക്ത മാക്കാൻ അധികാരത്തിൽ വന്ന സർക്കാർ പുതുതായി 175 മദ്യവിൽപ്പനശാല കൂടി തുടങ്ങാൻ ഒരുങ്ങുന്നു
സംസ്ഥാനത്ത് പുതിയ 175 മദ്യശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ച് ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിലെ പരിഗണനയിലെന്നും സർക്കാർ അറിയിച്ചു.
ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകകയായിരുന്നു കോടതി. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.