Headlines
Loading...
പ്ലസ് വണ്‍‍, ഒൻപത് ക്ലാസുകൾ നവംബർ 15 ന് ആരംഭിക്കും

പ്ലസ് വണ്‍‍, ഒൻപത് ക്ലാസുകൾ നവംബർ 15 ന് ആരംഭിക്കും

സംസ്ഥാനത്ത് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി, ഒൻപത് ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പ്രിൻസിപ്പൽമാർ സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. പ്രവേശനം നേടിയ എല്ലാ പ്ലസ് വൺ വിദ്യാർത്ഥികളും നവംബർ 15 ന് സ്കൂളിലെത്തണമെന്നാണ് നിർദേശം. അതിനായി അന്നേ ദിവസം പ്ലസ് ടു ക്ലാസുകൾക്ക് അവധി നൽകിയിട്ടുണ്ട്.ആദ്യദിനം തന്നെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളെ മാർഗരേഖയിലെ നിർദേശ പ്രകാരം ബാച്ചുകളായി തിരിച്ച് സ്കൂളിൽ വരേണ്ട ദിനങ്ങൾ ക്രമീകരിക്കണം. പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നതിനാൽ പ്ലസ് ടു ക്ലാസുകൾക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളും സർക്കാർ മാർഗനിർദേശങ്ങളും പാലിച്ചാണ് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസുകൾ നടക്കുക.

അതേസമയം ഇനിയും പ്ലസ് വൺ പ്രവേശനവും ഇഷ്ടമുള്ള കോഴ്‌സും സ്‌കൂളും ലഭിക്കാത്ത കുട്ടികളുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞദിവസം അറിയിച്ചുരുന്നു. പ്ലസ് വണ്‍ കോഴ്സുകളുടെ മുഴുവന്‍ കണക്കുകളും ലഭ്യമായ ശേഷം നവംബർ 22-ന് ചേരുന്ന യോഗത്തിന് ശേഷം പുതിയ ബാച്ച് അനുവദിക്കുമെന്നും 23 നകം പ്ലസ് ടു പുതിയ ബാച്ചുകൾ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.