Headlines
Loading...
കോവിഡ് വാക്‌സിന്‍ എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ പൈലറ്റും ക്യാബിന്‍ ക്രൂവും പറക്കേണ്ടതില്ല

കോവിഡ് വാക്‌സിന്‍ എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ പൈലറ്റും ക്യാബിന്‍ ക്രൂവും പറക്കേണ്ടതില്ല

ന്യൂഡൽഹി[ Live Today Malayalam ]: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം പൈലറ്റും ക്യാബിൻ ക്രൂ അംഗങ്ങളും 48 മണിക്കൂർ നേരത്തേക്ക് ജോലി ചെയ്യില്ലെന്ന് ഡി.ജി.സി.എ ഏവിയേഷൻ റെഗുലേറ്റർ. 48 മണിക്കൂർ നേരത്തേക്ക് ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ജോലിയിൽ തുടർന്ന് പ്രവേശിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

കോവിഡ് വാക്സിൻ എടുത്ത ശേഷം വാക്സിൻ കേന്ദ്രത്തിൽ തന്നെ ഇവരെ 30 മിനുട്ട് നേരം നിരീക്ഷണത്തിൽ നിർത്തും. വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണിത്. തുടർന്ന് 48 മണിക്കൂർ നേരത്തേക്ക് വിമാനം പറത്തുന്നതിന് ഇവർ അയോഗ്യരായിരിക്കും.

പൈലറ്റ് വാക്സിൻ സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കാണിക്കുകയാണെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഡോക്ടർമാർ ഇവരെ പരിശോധിക്കും. തുടർന്ന് ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ മാറിയ ശേഷം ആയിരിക്കും ജോലിയിൽ പ്രവേശിക്കുകയെന്നും ഡി.ജി.സി.എ വ്യക്തമാക്കി.