
kerala
പൊലീസിനും രക്ഷയില്ല’ കേരള പൊലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു
കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്.
വിഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. രാത്രിയോടെ കേരള പോലീസ് യൂട്യൂബ് ചാനലിൻ്റെ നിയന്ത്രണം അധികൃതർ തിരിച്ചുപിടിച്ചു. സൈബർ ഡോമിൻ്റെ സഹായത്തോടെയാണ് ചാനൽ തിരിച്ചുപിടിച്ചത്. ഹാക്കർ പോസ്റ്റ് ചെയ്ത വീഡിയോകൾ ചാനലിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ഇന്ന് രാവിലെ മുതലാണ് കേരള പോലീസിൻ്റെ ചാനൽ ഹാക്ക് ചെയ്യപ്പെട്ട നിലയിൽ കണ്ടത്. സംഘം മൂന്ന് വീഡിയോകളാണ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇവ നീക്കം ചെയ്തിട്ടുണ്ട്.
വിവിധ ബോധവത്കരണ വീഡിയോകളാണ് പോലീസ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇവക്കടിയിലാണ് ഹാക്കർ മറ്റ് വീഡിയോകൾ പോസ്റ്റ് ചെയ്തത്.