
Kottayam
കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; കാല്‍പാദം മുറിച്ച് നടുറോഡില്‍ പ്രദര്‍ശനം
കോട്ടയം കങ്ങഴയില്‍ യുവാവിനെ വെട്ടി കൊന്നു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
കറുകച്ചാലിന് സമീപം ഇടയപ്പാറ കവലയില്‍ വെട്ടിമാറ്റിയ നിലയില്‍ കാല്‍ പാദം ഉച്ചയോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കവലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മഹേഷ് തമ്പാന്റ് മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ രണ്ടിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
കറുകച്ചാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിടെ പ്രതികള്‍ മണിമല സ്റ്റേഷനില്‍ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട മനേഷും പ്രതികളും ഗുണ്ടാ സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആണെന്നാണ് സൂചന. മുന്‍ വൈരാഗ്യവും, കുടിപ്പകയും കൊലയ്ക്ക് കാരണമായിട്ടുണ്ടെന്ന് പ്രാഥമിക വിലയിരുത്തല്‍.
കീഴടങ്ങിയ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം എസ്പി ഡി ശില്‍പ്പ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവം സ്ഥലത്തെത്തി. കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടോ എന്ന പരിശോധനയിലാണ് അന്വേഷണ സംഘം.