Headlines
Loading...
നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ വേട്ട, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് രണ്ട് കിലോ സ്വര്‍ണം

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ വേട്ട, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് രണ്ട് കിലോ സ്വര്‍ണം

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രേഖകളിലില്ലാതെ കടത്തിയ ഒരു കോടിയോളം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ ചെന്നൈ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഓരോ കിലോ വീതം തൂക്കം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളായിരുന്നു യാത്രക്കാരന്റെ പക്കലുണ്ടായിരുന്നത്.

മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സംശയം തോന്നിയതോടെ യാത്രക്കാരനെ വിശദമായി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സ്വര്‍ണം കണ്ടെത്തിയത്. 24 കാരറ്റ് സ്വര്‍ണമാണ് പിടിച്ചെടുത്തത്.