Headlines
Loading...
'ചെറിയാന്‍ ഫിലിപ്പ് ഏകനായി വന്നു, ഏകനായി പോയി'; മുഖ്യമന്ത്രിയെ ജനങ്ങള്‍ക്കറിയാമെന്ന് എ വിജയരാഘവന്‍

'ചെറിയാന്‍ ഫിലിപ്പ് ഏകനായി വന്നു, ഏകനായി പോയി'; മുഖ്യമന്ത്രിയെ ജനങ്ങള്‍ക്കറിയാമെന്ന് എ വിജയരാഘവന്‍

ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശനം ഇടത് പക്ഷത്തെയോ പാര്‍ട്ടിയെയോ ബാധിക്കില്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ചെറിയാന്‍ ഫിലിപ്പ് സിപിഐഎം അംഗമല്ല, അദ്ദേഹത്തിന് സംഘടനാ ചുമതലയും ഉണ്ടായിരുന്നില്ല. എകനായി വന്ന അദ്ദേഹം ഏകനായി തന്നെ മടങ്ങുകയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക് പോയതായി വാര്‍ത്തകള്‍ കണ്ടിരുന്നു എന്നും എ വിജയരാഘവന്‍ പ്രതികരിച്ചു. സിപിഐഎമ്മിന്റെ സഹയാത്രികര്‍ ധാരാളമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളോട് സിപിഐഎമ്മിന് നന്ദിയുണ്ട്. ചെറിയാന്‍ ഇപ്പോള്‍ ഇടതു സഹയാത്രികന്‍ അല്ലല്ലോ എന്ന് വ്യക്തമാക്കിയാണ് എ വിജയരാഘവന്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ കണ്ടെന്ന നിലപാട് സ്വീകരിച്ചത്. ചെറിയാന്‍ ഫിലിപ്പ് സിപിഐഎം അംഗമല്ല, അദ്ദേഹത്തിന് ഒരു സംഘടനാ ചുമതലകളും ഇല്ലായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

ചെറിയാന്‍ ഫിലിപ്പിന് ചില ചുമതലകള്‍ നല്‍കിയിരുന്നു. നവ കേരള മിഷന്‍ ഇതില്‍ ഒന്നായിരുന്നു. അതൊരു ഔദ്യോഗിക ചുമതലയാണ്. അക്കാലത്തെ പാര്‍ട്ടി നിലപാട് ആയിരുന്നു എന്നും എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. എകെജി സെന്ററിന്റെ പ്രവര്‍ത്തനം സുതാര്യമണ്. അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് ഉന്നയിച്ചത് വെറും വാദങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മുഖ്യമന്ത്രിയെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.