Headlines
Loading...
ശക്തമായ കാറ്റ്:  കേരള- ലക്ഷദ്വീപ് -കര്‍ണാടക തീരങ്ങളില്‍ ഒക്ടോബര്‍ 15 വരെ മത്സ്യബന്ധനം പാടില്ല

ശക്തമായ കാറ്റ്:  കേരള- ലക്ഷദ്വീപ് -കര്‍ണാടക തീരങ്ങളില്‍ ഒക്ടോബര്‍ 15 വരെ മത്സ്യബന്ധനം പാടില്ല

ഇന്നുമുതല്‍ ഒക്ടോബര്‍ 15 വരെ കേരള- ലക്ഷദ്വീപ് -കര്‍ണാടക തീരങ്ങളിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 13-10-2021 മുതൽ 15-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

13-10-2021 മുതൽ 15-10-2021 വരെ: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം

13-10-2021 മുതൽ 15-10-2021 വരെ: തെക്ക് – കിഴക്കൻ അറബിക്കടൽ, കേരള- ലക്ഷദ്വീപ് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

14-10-2021 മുതൽ 16-10-2021 വരെ: തെക്കൻ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.