
national
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി; ഇനി മുതല്‍ ‘പിഎം പോഷണ്‍'
ന്യൂഡല്‍ഹി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ ‘നാഷണല്‍ സ്കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്കൂള്‍സ്’ എന്നറിയപ്പെടും. 2026 വരെയാണ് പദ്ധതി.
പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്കൂളുകളിലായി 11.80 കോടി കുട്ടികള്‍ക്ക് പിഎം പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.
‘തിഥി ഭോജന്’ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാര്‍ഥികള്‍ക്ക് വിശേഷപ്പെട്ട ഭക്ഷണം ലഭ്യമാക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് തിഥി ഭോജനിലൂടെ ചെയ്യുന്നത്. കൂടാതെ, കുട്ടികള്‍ക്ക് പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാന്‍ വിദ്യാലയങ്ങളില്‍ ‘സ്കൂള്‍ ന്യൂട്രീഷന്‍ ഗാര്‍ഡന്‍സ്’ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.