Headlines
Loading...
എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

ഇന്ന്‌ വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകൾ, ഓട്ടോറിക്ഷാ , ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.ഇതിന്റെ ആദ്യഘട്ടമായി ആറ് കോര്‍പ്പറേഷന്‍ ഏരിയകളില്‍ കെഎസ്ഇബിഎല്ലിന്റെ സ്വന്തം സ്ഥലത്ത് ചാർജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ 07.11.2020 -ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനര്‍ട്ട് സ്ഥാപിച്ച മൂന്ന് ചാർജിങ്ങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി. എല്ലാ ജില്ലകളിലുമായി കെഎസ്ഇബിയുടെ 56 ചാർജിങ്ങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അനര്‍ട്ടിന്റെ 3 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും.