
Palakkad
അധ്യാപകരുടെ പീഡനത്തില്‍ മനംനൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
പാലക്കാട്: അധ്യാപകരുടെ പീഡനത്തിൽ മനം നൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പാലക്കാട് പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
അധ്യാപകരുടെ നിരന്തരമായ പീഡനത്തില്‍ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുകയും ചെയ്യുന്നു.മരണപ്പെട്ട കൃഷ്ണകുമാരി കോയമ്പത്തൂര്‍ അമൃത കോളേജില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ഗവേഷണം മുടക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചുവെന്നാണ് സംഭവത്തിൽ കുടുംബം ആരോപിക്കുന്നത്. ഈ വിഷമം താങ്ങാനാവാതെയാണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.