kannur
ഒമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി, അമ്മയ്ക്കും വെട്ടേറ്റു
കണ്ണൂര്‍: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. കണ്ണൂരിലെ കുടിയാന്‍മലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എരുവേശി മുയിപ്രയിലെ സതീശന്‍ (31) ആണ് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുിക്കിയത്. ഇയാളുടെ ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ അഞ്ജുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 9 മാസം പ്രായമുള്ള ധ്യാന്‍ ദേവ് ആണ് മരിച്ചത്.