Headlines
Loading...
മേൽപ്പറമ്പിലെ എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ: കേസന്വേഷണം അതിവേഗം പൂർത്തീകരിച്ച് കുറ്റപത്രം നൽകും - ഡി.ജി.പി

മേൽപ്പറമ്പിലെ എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ: കേസന്വേഷണം അതിവേഗം പൂർത്തീകരിച്ച് കുറ്റപത്രം നൽകും - ഡി.ജി.പി

കാസർകോട്: മേൽപറമ്പ-ദേളിയിലെ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസുകാരി വിദ്യാർത്ഥി സഫ ഫാത്തിമ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ അതേ സ്കൂളിലെ അദ്ധ്യാപകൻ ആദൂർ സ്വദേശി ഉസ്മാനെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നന്ദി അറിയിച്ച് കൊണ്ട്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ സഫ ഫാത്തിമ നിയമ പോരാട്ട സമിതി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നേരിട്ട് കണ്ട് പരാതി നൽകുകയും.

എത്രയും പെട്ടെന്ന് കുറ്റപത്രം നൽകി കുറ്റാരോപിതന് അർഹമായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും, കുറ്റാരോപിതനെ സംരക്ഷിക്കാൻ കൂട്ട് നിന്ന മുഴുവൻ പേരെയും കണ്ടെത്തണമെന്നും, സ്കൂൾ പ്രിൻസിപ്പലിനെ അന്വേഷണ പരിതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുകയും, ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുകയും ഏറെ വൈകാതെ കൃത്യസമയത്ത് തന്നെ കുറ്റപത്രം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് നിർദ്ധേശം നൽകാമെന്നും ഡിജിപി നേരിട്ട് പറഞ്ഞു. 

നിവേദക സംഘത്തിൽ ഫസൽ റഹ്മാൻ എഫ് ആർ അബ്ദുല്ല ചാത്തങ്കൈ, പിതാവ് സയ്യിദ് മൻസൂർ തങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.