Headlines
Loading...
കോഴിക്കോട് 50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് 50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് പാലാഴിയിൽ 50 ലക്ഷം രൂപയുടെ എംഡിഎംഎ യുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. നിലമ്പൂർ സ്വദേശി 22 കാരൻ ഷൈൻ ഷാജിയാണ് അറസ്റ്റിലായത്.യുവാവ് സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ആലുവയിൽ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഷൈൻ ഷാജി മൊഴി നൽകി. കോഴിക്കോട് നിശാപാർട്ടി സംഘത്തെ ലക്ഷ്യമിട്ടാണ് എംഡിഎംഎഎത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.

ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഫറോക്ക് എക്സൈസും കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്.