Headlines
Loading...
പത്തു ദിവസത്തിന് ശേഷം കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങും; ജാഗ്രത കര്‍ശനമാക്കും

പത്തു ദിവസത്തിന് ശേഷം കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങും; ജാഗ്രത കര്‍ശനമാക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം പത്താം തിയ്യതിയോടെ കുറഞ്ഞു തുടങ്ങുമെന്ന് സര്‍ക്കാറിന്റെ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം നടക്കും. നിലവിലെ പ്രതിരോധ നടപടികളില്‍ എന്തൊക്കെ മാറ്റം വേണമെന്ന് ഈ യോഗത്തില്‍ തീരുമാനം ഉണ്ടാകും. 

ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് വകഭേദത്തിനെതിരെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്, പത്തനംതിട്ട.

വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ ഇനി ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ ജില്ലകളില്‍ കൂടുതല്‍ പേര്‍ വാക്‌സീന്‍ സ്വീകരിച്ചതിനാലാണിത്.