gulf update
അബുദാബി ബിഗ് ടിക്കറ്റ്; 24 കോടി സ്വന്തമാക്കി കാസർഗോഡ് സ്വദേശി
അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ കാസര്‍കോട് സ്വദേശിക്കും നാലു മലയാളി സുഹൃത്തുക്കള്‍ക്കും 23 കോടി രൂപയുടെ ഭാഗ്യ സമ്മാനം. കാസര്‍കോട് സ്വദേശിയായ റാസല്‍ഖൈമയില്‍ താമസിക്കുന്ന താഹിര്‍ മുഹമ്മദിനാണ് 23 കോടിയിലേറെ രൂപയുടെ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചത്.
റാസല്‍ഖൈമയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബൈദല സ്വദേശി താഹിര്‍ മുഹമ്മദ് കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് നറുക്ക് വീണത്. വര്‍ഷങ്ങളായി കുടുംബസമേതം റാസല്‍ഖൈമയിലാണ് താഹിര്‍ താമസിച്ചു വരുന്നത്.