national
സാഹസിക സഞ്ചാരികള്‍ക്ക് കാത്തിരിപ്പിന് വിരാമം; 150 വർഷങ്ങള്‍ക്ക് ശേഷം ഘർത്താങ് ഗാലി ഉണരുന്നു
ഉത്തരാഖണ്ഡിലെ150വർഷം പഴക്കമുള്ള ഘർത്താങ് ഗാലി എന്ന പാലം 59 വർഷത്തിന് ശേഷം ജനങ്ങൾക്കായി തുറന്നിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലുള്ള ഈ പാലം മുഴുവനായി മരംകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 150 മീറ്റർ നീളവും ഈ പാലത്തിനുണ്ട്. ഉത്തരകാശിയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയുള്ള ഗംഗോത്രി നാഷണൽ പാർക്കിലാണ് മനോഹരമായ ഈ പാലം സ്ഥിതിചെയ്യുന്നത്. 1962 ഇന്ത്യ ചൈന യുദ്ധസമയത്ത് ഈ പാലം ഭാഗികമായി തകരുകയും പിന്നീട് അടച്ചിടുകയും ചെയ്തു. വൈകാതെ ഇതിന്റെ പ്രവർത്തനം നിലയ്ക്കുകയും സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീട് 2015 ൽ നിലോങ് താഴ്‌വര തുറന്നെങ്കിലും സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. ഇപ്പോൾ ഏകദേശം 64 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ പാലം നവീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്രത്തിന് മുൻപ് ടിബറ്റന്മാരുടെ സഹായത്തോടെ നിർമിച്ച ഈ പാലം അന്നത്തെ കാലത്ത് കമ്പിളി, തൂവൽ വസ്ത്രങ്ങൾ, ഉപ്പ് തുടങ്ങിയവ ബതാഹാത്തിലോട് എത്തിക്കാനാണ് ഉപയോഗിച്ചത്.
150 വർഷങ്ങൾക് മുൻപ് പെശ്വവാറിലെ പത്താൻസ് സമുദായത്തിൽ പെട്ടവർ നിർമിച്ചതാണ് ഈ പാലം. അന്ന് ടിബറ്റിലേക്കുള്ള ചരക്ക് നീക്കത്തിനും മറ്റ് തന്ത്രപരമായ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഈ പാലം അന്ന് അവർ പ്രയോചനപ്പെടുത്തിയത്. 59 വർഷത്തിന്ശേഷം പാലം വീണ്ടും തുറക്കുമ്പോൾ സന്ദർശകർക്ക് ചരിത്രത്തിലൂടെ സഞ്ചരിക്കാനുള്ള വഴികൂടെയാണ് ഇവിടെ ഒരുങ്ങുന്നത്. നിലോങ് തടാകത്തിന്റെ കാഴ്ച ഭംഗി ആസ്വദിച്ച് സന്ദർശകർക്ക് ഈ പാലത്തിലൂടെ സഞ്ചരിക്കാം.