Home
› There are no categories
മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു
മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അധ്യാപക പുരസ്‌കാരം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് മൂന്ന് അധ്യാപകര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായി.
തൃശൂര്‍ വരവൂര്‍ ജി എല്‍ പി സ്‌കൂളിലെ പ്രധാന അധ്യാപകനായ എം പി പ്രസാദ്, കേന്ദ്രീയ വിദ്യാലയ വിഭാഗത്തില്‍ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എസ് എല്‍ ഫൈസല്‍, കഴക്കൂട്ടം സൈനിക സ്‌കൂളിലെ മാത്യു കെ തോമസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.