entertainment desk
ഓണാഘോഷം തുടങ്ങി മക്കളേ... 'അത്തം' വിരുന്നൊരുക്കി അനിഖ
കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായി എത്തി, സിനിമാ പ്രേമികളുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. 14 വര്‍ഷത്തോളമായി സിനിമാ ലോകത്തുള്ള താരം അടുത്തിടെ ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്വീൻ എന്ന വെബ് സീരിസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പുത്തൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനിഖ. സാരിയുടുത്ത് ഫെസ്റ്റീവ് മൂഡിലാണ് താരം.

- മലയാളം, തമിഴ് ഉൾപ്പെടെയുള്ള സിനിമകളിൽ സജീവമായ അനിഖ സോഷ്യൽമീഡിയയിലും ഏറെ സജീവമാണ്. പലപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ താരം പങ്കുവയ്ക്കാറുണ്ട്.

- ക്വീൻ എന്ന വെബ് സീരീസാണ് ഒടുവിൽ അനിഖ അഭിനയിച്ചത്. മാമനിതൻ എന്ന തമിഴ് ചിത്രവും അനിഖയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്.




