
gulf update
50,000 ദിര്‍ഹം വീതം അതായത് 10 ലക്ഷം ഇന്ത്യൻ രൂപ; പൂച്ചയുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് ദുബായ് ഭരണാധികാരിയുടെ പാരിതോഷികം
കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് ദുബായ് ഭരണാധികാരിയുടെ പാരിതോഷികം. രക്ഷാ പ്രവര്‍ത്തകര്‍ക്ക് 50000 ദിര്‍ഹം സമ്മാനമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാല് പേര്‍ക്കും 50000 ദിര്‍ഹം വീതം നല്‍കും. ഏകദേശം 10 ലക്ഷം രൂപ (50,000 ദിര്‍ഹം) വീതം ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് സമ്മാനിക്കുകയായിരുന്നു. പ്രിയപ്പെട്ട ഭരണാധികാരിയില്‍ നിന്ന് ഇത്തരമൊരു സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമാണ് ഇവര്‍ക്കുള്ളത്.
നേരത്തെ മനോഹരമായ തന്റെ നഗരത്തില്‍ നടന്ന ഈ കാരുണ്യ പ്രവൃത്തി സന്തോഷിപ്പിക്കുന്നതാണെന്നും അറിയപ്പെടാത്ത ആ ഹീറോകളെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് നേരത്തെ ദുബായ് ഭരണാധികാരി ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പൂച്ചയെ രക്ഷിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചായിരുന്നു മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഇക്കാര്യം ആവശ്യപ്പെട്ടത്.
ലുലുവും ദുബായ് ഔട്ലെറ്റ് മാളും വടകര സ്വദേശി റാഷിദ് ബിന്‍ മുഹമ്മദിന്റെ കടയില്‍ പതിവായി എത്തുന്ന പൂച്ച കടയ്ക്ക് മുന്‍പിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങുകയായിരുന്നു. അകത്തേക്കും പുറത്തേക്കും പോവാനാവാതെ നിന്ന പൂച്ചയെ അതു വഴി പോയ ചില യാത്രക്കാര്‍ തുണി വിരിച്ച് വിടിച്ച് ചാടിക്കുകയായിരുന്നു. ദുബായില്‍ വാച്ച്മാന്‍ ആയി ജോലി ചെയ്യുന്ന മൊറോക്കന്‍ സ്വദേശി അഷ്‌റഫ്, സെയില്‍സ്മാന്‍ ആയി ജോലി ചെയ്യുന്ന പാകിസ്ഥാനി സ്വദേശി ആതിഫ് മെഹ്മൂദ്, ദുബായ് ആര്‍ടിഎയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ നാസര്‍ എന്നിവരാണ് പൂച്ചയെ രക്ഷിച്ചത്.
പൂച്ചയെ ഇവര്‍ സുരക്ഷിതമായി താഴെയിറക്കി. ദെയ്റ നഗരത്തില്‍ പലചരക്കുകട നടത്തുന്ന മുഹമ്മദ് റാഷിദ് എന്ന വടകര സ്വദേശിയാണ് വീഡിയോ പകര്‍ത്തിയത്. മുഹമ്മദ് റാഷിദ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വൂഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും പിന്നാലെ ഷെയ്ഖ് മുഹമ്മദും അത് പങ്കുവെക്കുകയായിരുന്നു. പിന്നാലെയാണ് ഹീറോകളെ തേടി അദ്ദേഹം രംഗത്ത് എത്തിയത്.