national
ഹിമാചൽ മണ്ണിടിച്ചിലിൽ 10 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ഷിംല: ഹിമാചൽ പ്രദേശിലിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കണ്ടെടുത്ത മൃതദേഹങ്ങൾ ഭാവനഗറിലേക്ക് കൊണ്ടുപോയി. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇനിയും നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ കിന്നൗർ ജില്ലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്
ഹിമാചൽ സർക്കാരിന്റെ ബസും മറ്റ് വണ്ടികളും മണ്ണിടിച്ചിലിൽ പെട്ടുപോയിരുന്നു. ബസിൽ 40ലധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മിഷണർ അബിദ് ഹുസൈൻ സാദിഖ് അറിയിച്ചു. റെക്കോങ് പിയോവിൽ നിന്ന് ഷിംലയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിലായത്.