Headlines
Loading...
‘ഹോട്ടലില്‍ എത്തിയത് പാഴ്‌സല്‍ വാങ്ങാന്‍, കയ്യേറ്റം ചെയ്തത് തന്നെ കയറി പിടിച്ചതിനാല്‍ ; യുവാവിനെതിരെ കേസ് കൊടുക്കും’; എംപി രമ്യ ഹരിദാസ്

‘ഹോട്ടലില്‍ എത്തിയത് പാഴ്‌സല്‍ വാങ്ങാന്‍, കയ്യേറ്റം ചെയ്തത് തന്നെ കയറി പിടിച്ചതിനാല്‍ ; യുവാവിനെതിരെ കേസ് കൊടുക്കും’; എംപി രമ്യ ഹരിദാസ്

കോഴിക്കോട്: ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ ഭക്ഷണം കഴിച്ചുവെന്ന് വിവാദത്തില്‍ പ്രതികരണവുമായി എം.പി രമ്യാ ഹരിദാസ്. പാഴ്‌സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.

”പാഴ്‌സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കും” രമ്യ ഹരിദാസ്

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളിൽ നേതാക്കൾ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.

കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിൽ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയിൽപെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താൻ ബിരിയാണി പാർസൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നൽകി. പാർസൽ വാങ്ങാൻ വരുന്നവർ പുറത്താണ് നിൽക്കേണ്ടത്, ഞങ്ങൾ സാധാരണക്കാർ പുറത്താണ് നിൽക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് പോവുകയായിരുന്നു.

ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മർദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോൺ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണിമുഴക്കിയ ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.