രാജ്യത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തിലെ ഡീസല്‍ വില 97 രൂപയിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.53 രൂപയും ഡീസല്‍ 96.47 രൂപയും പിന്നിട്ടു.
കൊച്ചിയില്‍ പെട്രോള്‍ 101.76 രൂപയായി. ഡീസല്‍ 94.82 രൂപയിലെത്തി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 101.96 രൂപയാണ്. ഡീസല്‍ വില 95.03 എന്ന നിലയിലുമെത്തി. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോള്‍ ഇന്ധന വില പുതുക്കുന്നത്. ജൂലായ് മാസത്തില്‍ ഇതുവരെ എട്ട് തവണയാണ് ഇന്ധന വിലയില്‍ വ്യതിയാനം ഉണ്ടായത്. എട്ട് തവണയും പെട്രോള്‍ വില ഉയര്‍ത്തിയപ്പോള്‍ ജൂലായ് പന്ത്രണ്ടിന് ഡീസല്‍ വില ലിറ്ററിന് 16 പൈസ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ദിവസങ്ങള്‍ക്ക് ഇപ്പുറം 17 പൈസ വര്‍ധിപ്പിച്ചത്.
ഇന്ധന വില തുടര്‍ച്ചയായി ഉയരുമ്പോള്‍ പ്രതിഷേധവും ശക്തമാവുകയാണ്. സമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരു യുവതിയുടെ പ്രതിഷേധം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിന്നു. ഒരു പെട്രോള്‍ പമ്പില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ പോസ്റ്ററിന് നേരെ കൈകൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് സമീപ ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് കീഴടക്കിയത്.
മോദി പിണറായി സര്‍ക്കാരുകള്‍ പെട്രോള്‍ ഡീസല്‍ പാചക വാതക വിലവര്‍ധനവിലൂടെ നികുതി ഭീകരത നടപ്പാക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഇന്നലെ സംഘടിപ്പിച്ചിരുന്നു. കായംകുളത്ത് നിന്നും 100 കിലോമീറ്റര്‍ പ്രതിഷേധ സൈക്കിള്‍ റാലിയാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് നൂറ് സൈക്കിളുകളിലായി പ്രതിഷേധ റാലി. രാജ്ഭവന്‍ ലക്ഷ്യമാക്കിയായിരുന്നു യാത്ര. പ്രതികരിക്കാനുള്ള ജനങ്ങളുടെ പരിമിതിയെ കോവിഡ് മറവില്‍ മോദി സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് ശ്രീനിവാസ് കുറ്റപ്പെടുത്തി. നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നതെന്ന് ജാഥാ ക്യാപ്റ്റനായ ഷാഫി പറമ്പിലും ആരോപിച്ചു. അധിക നികുതി ഒഴിവാക്കി ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണനമെന്നും പ്രതിഷേധം ആവശ്യപ്പെട്ടു.