തിരുവിഴാംകുന്ന്: അമ്പലപ്പാറയിൽ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ സുഹൃത്ത് മഹേഷും മരണപ്പെട്ടു.
മരണപ്പെട്ട സജീർ എന്ന ഫക്രുവിനെ വെടിയുതിർത്ത ശേഷം ഫ്യൂരിഡാൻ കഴിച്ച് ഗുരുതരാവസ്ഥയിലായ മഹേഷിനെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വൈകുന്നേരം ഏഴുമണിയോടെ കൂടെയാണ് മഹേഷ് മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.