ധനലാക് പബ്ലിക് ലിമിറ്റഡ് എന്ന പുതിയ സംരംഭവുമായി കളനാട്ടെ യുവാക്കൾ; മന്ത്രി അഹ്മദ് ദേവർകോവിൽ പേര് ലോഞ്ച് ചെയ്‌തു
കളനാട്: ഒരുപറ്റം യുവ സംരംഭകർ നിക്ഷേപം നടത്തി നേതൃത്വം നൽകുന്ന ' ധനലാക് പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പേര് ഔദ്യോഗികമായി തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ലോഞ്ച് ചെയ്തു . കോവിഡിന്റെ പ്രതിസന്ധിയിൽ പെട്ട് സാമ്പത്തിക പരാധീനതകളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾ അടക്കമുള്ള അനവധി പേർക്ക് ആശ്വാസമേകാൻ ലക്ഷ്യമിടുന്ന സംരംഭമാണിത് .
ഭാവി സുരക്ഷിതമാക്കുക , നൂതനമായ പദ്ധതികൾ നടപ്പിൽ വരുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് കളനാട്ടെ സംരംഭകർ ഒത്തുചേർന്നത് . മത - രാഷ്ട്രീയ ഭേദമന്യേ യുവാക്കൾ ഇതിന്റെ ഭാഗമായി . വിവിധ തരം ബിസിനസുകൾ ഏറ്റെടുത്ത് വിജയിപ്പിച്ചവർ ഒത്തുചേരുമ്പോൾ പദ്ധതി മികവാർന്ന രീതിയിൽ നടപ്പിലാക്കാനാവുമെന്നാണ് ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത് . ചെറുകിട വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടേതായി വിവിധ വായ്പാ പദ്ധതികൾ ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നു . പരിപാടിയിൽ ധനലാക് ചീഫ് കോഡിനേറ്റർ കെ എം കെ ളാഹിർ , ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൽ ഖാദർ ഖത്വർ , എ കെ സുലൈമാൻ , എം എ നവാസ് , അബ്ദുൽ ഖാദർ ഗാന്ധി , ഹസൻ അയ്യങ്കോൽ , അബ്ദുല്ല പുളുന്തോട്ടി , താജുദ്ദീൻ ഹദ്ദാദ് , സി ബി ശരീഫ് , കെ കെ ഫൈസൽ , സി എം ലത്വീഫ് , അബൂബകർ ബോക്സർ , അബ്ദുർ റഹ്മാൻ അയ്യങ്കോൽ , റഹീം കളനാട് , മുനീർ ഉപ്പ് സംബന്ധിച്ചു .