kerala
ആഗസ്റ്റ് ഒന്ന് മുതല്‍ പ്രളയ സെസ് ഇല്ല; വില കുറയുന്ന വസ്തുക്കള്‍ ഇവ....
പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31ന് അവസാനിക്കും. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് രണ്ട് വര്‍ഷത്തേക്ക് സെസ് നടപ്പാക്കിയത്. അഞ്ച് ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക്- സേവനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിന് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്.
ജൂലൈ 31ന് ശേഷം നടത്തുന്ന വില്‍പനകള്‍ക്ക് സെസ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ ബില്ലിങ് സോഫ്റ്റ്വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണര്‍ അഭ്യര്‍ഥിച്ചു. 1200 കോടിയാണ് സെസ് വഴി ഈടാക്കാന്‍ ലക്ഷ്യമിട്ടത്. ലക്ഷ്യം മാസങ്ങള്‍ക്ക് മുമ്പ് തന്നെ കൈവരിച്ചിരുന്നു.
പ്രളയ സെസ് പിന്‍വലിക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപ കുറയും. അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയും കുറയും.
വാഹനങ്ങള്‍ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കംപ്യൂട്ടര്‍, ടി.വി, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍, മിക്‌സി, വാഷിങ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, പൈപ്പ്, കിടക്കകള്‍, ക്യാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്റ്, പെയിന്റ്, മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍, ഇന്‍ഷുറന്‍സ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക് ഒരു ശതമാനം വിലയാണ് കുറയുക.