പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വാക്‌സീന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതോടെയാണ് സംസ്ഥാനത്ത് വാക്‌സീന്‍ പ്രതിസന്ധി രൂക്ഷമായത്. കൊവീഷീല്‍ഡിന് പിന്നാലെ കൊവാക്സിനും തീര്‍ന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പ് മുടങ്ങും.
കേരളത്തിന് ആവശ്യമായ വാക്‌സീന്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേരളത്തിന് ആവശ്യമുള്ള വാക്‌സീന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയത്.
സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്സീന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി, ഇന്ന് കൊവീഷീല്‍ഡിന്റെ അഞ്ച് ലക്ഷം ഡോസ് എറണാകുളത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.