കോഴിക്കോട്: സംസ്ഥാനത്ത് ജൂലൈ 21 ന് ബലിപ്പെരുന്നാള്‍ ആഘോഷിക്കും. ഇന്നലെ മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ജൂലൈ 21 ബുധനാഴ്ചയായിരിക്കും ബലിപെരുന്നാള്‍ എന്ന് ഖാസിമാര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഈദ്ഗാഹുകള്‍ ഉണ്ടാവില്ല.
ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തുപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.*