Headlines
Loading...
കുടുംബത്തിലെ ഓരോകാര്യങ്ങളും ഹാക്കര്‍മാര്‍ നിരീക്ഷിക്കുന്നു, ആവശ്യപ്പെട്ടത് 10 കോടി രൂപ; പരാതി

കുടുംബത്തിലെ ഓരോകാര്യങ്ങളും ഹാക്കര്‍മാര്‍ നിരീക്ഷിക്കുന്നു, ആവശ്യപ്പെട്ടത് 10 കോടി രൂപ; പരാതി


ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് രാജീവ്കുമാർ പോലീസിനെ സമീപിച്ചത്. 10 കോടി രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും കുടുംബത്തിന്റെ സ്വകാര്യവിവരങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഹാക്കർമാരുടെ ഭീഷണി. ഇതോടെ രാജീവ്കുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഹാക്കർമാർ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് രാജീവ്കുമാർ പരാതിയിൽ ആരോപിക്കുന്നത്. കുടുംബത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഹാക്കർമാർ അറിയുന്നുണ്ടെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു