Headlines
Loading...
എൻ്റെ ടീം തോറ്റു, നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു; വി ഡി സതീശൻ

എൻ്റെ ടീം തോറ്റു, നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു; വി ഡി സതീശൻ

സമൂഹമാധ്യമങ്ങളിൽ നിറയെ കോപ്പ അമേരിക്ക വിശേഷങ്ങളാണ്. സോഷ്യൽമീഡിയയിൽ ഫാൻഫൈറ്റുകൾ ഇപ്പോഴും തുടരുകയാണ്. അർജന്റീനയുടെ ആരാധകർ വിജയം ആഘോഷിക്കുമ്പോൾ ബ്രസീലുകാരും അടങ്ങിയിരിക്കുന്നില്ല.ഇതോടൊപ്പം രാഷ്ട്രീയ നേതാക്കളും ചേരുകയാണ്. തന്റെ ഇഷ്ട ടീമായ ബ്രസീൽ തോറ്റെങ്കിലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. 

അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി. എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു വിഡി സതീശന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എൻറെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി. അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി.

എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു.