Headlines
Loading...
പണം നല്‍കാത്തതിന്റെ പകയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി

പണം നല്‍കാത്തതിന്റെ പകയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി

മുംബൈ: പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ ട്രാൻസ്‌ജെൻഡർ അറസ്റ്റിൽ. 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ട്രാന്‍സ്ജെന്‍ഡര്‍ ജീവനോടെ കുഴിച്ചിട്ടത്. വീട്ടുകാരോട് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് കൊലയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും കുഞ്ഞ് ജനിച്ചാല്‍ സന്തോഷസൂചകമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പണവും മറ്റു വസ്തുക്കളും നല്‍കുന്ന പതിവുണ്ട്. ബക്ഷിഷ് എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇതനുസരിച്ചാണ് ട്രാന്‍സ്ജെന്‍ഡര്‍ കന്നുവും കൂട്ടാളിയും പെണ്‍കുഞ്ഞിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടത്.

വീട്ടിലെത്തിയ കൊലപാതകികൾ 2000 രൂപയും സാരിയുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, വൈകിട്ടു കുഞ്ഞിന്റെ പേരിടലിനു വരാന്‍ പറഞ്ഞ് അവരെ തിരിച്ചയച്ചു. ഇതോടെ തര്‍ക്കവും വഴക്കുമായി. അന്നു രാത്രിയാണ് കുഞ്ഞിനെ തട്ടിയെടുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. ട്രാൻസ്‌ജെൻഡർ കന്നു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്