international desk
തുര്‍ക്കിയില്‍ ബസ് അപകടത്തില്‍പെട്ട് 12 പേര്‍ കൊല്ലപ്പെട്ടു; 26 പേര്‍ക്ക് പരിക്ക്
തുര്‍ക്കിയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. 12 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.