Headlines
Loading...
രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും കുതിക്കുന്നു; നൂറ് കടന്നു

രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും കുതിക്കുന്നു; നൂറ് കടന്നു

പൊട്രോള്‍ വിലവര്‍ധനവിന് പിന്നാലെ രാജ്യത്ത് ഡീസല്‍ വിലയും നൂറു രൂപ കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ പട്ടണങ്ങളില്‍ ഡീസല്‍ വില നൂറു കടന്നു. ആറു മാസത്തിനിടെ 57 തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടിയത്. ജൂണ്‍ മാസം മാത്രം 16 തവണയാണ് വില കൂട്ടിയത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയും കൂടി. കൊച്ചിയില്‍ പെട്രോളിന് 98 രൂപ 68 പൈസയും ഡീസലിന് 93 രൂപ 79 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 100 രൂപ 44 പൈസയും ഡീസലിന് 95 രൂപ 45 പൈസയുമായി.