Headlines
Loading...
വൈറസിന് വകഭേദം വരുന്നു; വെല്ലുവിളികൾ നേരിടാൻ സജ്ജമാകണം; പ്രധാനമന്ത്രി

വൈറസിന് വകഭേദം വരുന്നു; വെല്ലുവിളികൾ നേരിടാൻ സജ്ജമാകണം; പ്രധാനമന്ത്രി

New Delhi:‍ എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

1,500 ഓക്സിജന്‍ പ്ലാന്‍റുകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ട്. വൈറസിന് വകഭേദം വരുന്നു. പുതിയ വെല്ലുവിളികള്‍ േനരിടേണ്ടതുണ്ടെന്നും കോവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. 26 സംസ്ഥാനങ്ങളിലെ 111 കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കും. 276 കോടി രൂപ പദ്ധതിക്ക് ചെലവുവരും.

 അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയായി. 24 മണിക്കൂറിനിടെ 62,480 പേരാണ് കോവിഡ് പോസറ്റീവായത്. 1,587 മരണം റിപ്പോര്‍ട്ട് ചെയ്തു. 88,977 രോഗമുക്തര്‍. 2 കോടി 97 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2 കോടി 85 ലക്ഷം പേര്‍ രോഗമുക്തരായി. മരണസംഖ്യ 3,83,490. ആക്ടീവ് കേസുകള്‍ 7,98,656. 73 ദിവസത്തിന് ശേഷമാണ് ആക്ടീവ് കേസുകള്‍ എട്ട് ലക്ഷത്തില്‍ താഴെയാകുന്നത്. രോഗമുക്തി നിരക്ക് 96.03 ശതമാനവും മരണനിരക്ക് 1.29 ശതമാനവുമാണ്. പ്രതിദിന പോസറ്റിവിറ്റി നിരക്ക് 3.24 ശതമാനമാണ്.