Headlines
Loading...
ലോക പരിസ്ഥിതി ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

ലോക പരിസ്ഥിതി ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന പരിസ്ഥിതി ദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ വിഡിയോ കോൺഫറൻസിലൂടെയാകും അദ്ദേഹം പങ്കെടുക്കുക. ‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങൾ വർദ്ധിപ്പിക്കൽ ‘ എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ പ്രമേയം.

തുടർന്ന് കർഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കർഷകരോട് ബയോഗ്യാസിന്റേയും എഥനോളിന്റേയും ഉപയോഗവും ആവശ്യകതയേയും കുറിച്ച് ബോധവത്കരിക്കുകയും ചെയ്യും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ 2020-2025 ഓടെ ഇന്ത്യയിൽ എഥനോൾ മിശ്രിതമാക്കുന്നതിനുള്ള റോഡ് മാപ്പിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രധാനമന്ത്രി പുറത്തിറക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, 2023 ഏപ്രിൽ 1 മുതൽ 20% വരെ എഥനോൾ മിശ്രിത പെട്രോൾ വിൽക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകുന്ന ഇ 20 വിജ്ഞാപനം, ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കായുള്ള ബിഐഎസ് സവിശേഷതകൾ സംബന്ധിച്ച ഇ 12, ഇ 15 വിജ്ഞാപനങ്ങൾ എന്നിവയും കേന്ദ്ര സർക്കാർ പുറത്തിറക്കും.