Headlines
Loading...
കാസർകോട് ഉദുമയിൽ കത്തിക്കുത്ത്: നാലുപേർക്ക് പരിക്ക് ഒരാളുടെ നില അതീവ ഗുരുതരം; സംഘർഷം സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബുകൾ തമ്മിൽ

കാസർകോട് ഉദുമയിൽ കത്തിക്കുത്ത്: നാലുപേർക്ക് പരിക്ക് ഒരാളുടെ നില അതീവ ഗുരുതരം; സംഘർഷം സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബുകൾ തമ്മിൽ

ഉദുമ: കബഡി താരങ്ങൾ ഉൾപെടെ നാലു പേർക്ക് കുത്തേറ്റു . അരവത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം . സംഘർഷം സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബുകളിൽ തമ്മിൽ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുളത്തിൽ കുളിക്കുന്നതിനിടെ 10 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു . ഒരാളുടെ പരിക്ക് ഗുരുതരമാണ് . അരവത്ത് കുതിരക്കോട്ടെ രാഘവന്റെ മകൻ ജിതേഷ് ( 22 ) , യൂണിവേഴ്സിറ്റി കബഡി താരം സുരേഷിന്റെ മകൻ മല്ലേഷ് ( 22 ) , സുരേഷിന്റെ മകൻ സുമേഷ് ( 22 ) , ധർമ്മന്റെ മകൻ ധനൽ ( 21 ) എന്നിവർക്കാണ് കുത്തേറ്റത് . ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

 ജിതേഷിനും മല്ലേഷിനുമാണ് ഗുരുതരമായി പരിക്കേറ്റത്.ഇതിൽ ജിതേഷിനെ മംഗളുരു ആശുപത്രിയിലേക്ക് മാറ്റി . മല്ലേഷിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി . അരവത്ത് അത്തി കുളത്തിൽ കുളിക്കാനെത്തിയപ്പോൾ അഭിലാഷ് , സുജിത്ത് , അഭിലാഷ് , വിനു , വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആശുപത്രിയിൽ കഴിയുന്നവർ മൊഴി നൽകിയത് . 

കബഡി കളിയുമായി ബന്ധപ്പെട്ട് നേരത്തെ ഇവിടെ പ്രശ്നങ്ങൾ നിലനിന്നിരുന്നു . ഇത് പറഞ്ഞ് തീർത്തിരുന്നുവെങ്കിലും അതിന്റെ വൈരാഗ്യം വെച്ചായിരിക്കാം അക്രമമെന്നാണ് നാട്ടുകാർ പറയുന്നത് . അക്രമ വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.