മാറ്റങ്ങളോടെ കൊവിഡിന്റെ പുതിയ വകഭേദം;29 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന
കൊവിഡ് 19 ന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ കൊവിഡിന്റെ പുതിയ വകേഭദം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ലാംബ്ഡ വകഭേദത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം 29 രാജ്യങ്ങളില്‍ ലാംബ്ഡ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോര്യ സംഘടന വ്യക്തമാക്കുന്നു. അര്‍ജന്റീന, ചിലി ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് പുതിയ വകേഭദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെറുവിലാണ് ആദ്യം ലാംബ്ഡ വകഭേദം സ്ഥിരീകരിച്ചത്.
ഉയര്‍ന്ന രോഗ വ്യാപന സാധ്യത, ആന്റിബോഡികള്‍ പ്രതിരോധിക്കാനുള്ള സാധ്യത എന്നീ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം എത്തിയിരിക്കുന്നത്. പെറുവില്‍ കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 81 ശതമാനവും ലാബ്ഡ വകഭേദമാണ്. ചിലിയില്‍ കഴിഞ്ഞ 60 ദിവസത്തിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 32 ശതമാനവും ഈ വകഭേദം തന്നെയാണ്.
രാജ്യങ്ങളിലെ കൊവിഡ് സൂമഹവ്യാപനത്തില്‍ കൂടുതലായും ലാംബ്ഡ വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അടുത്തിടെയായി ഉയര്‍ന്ന രോഗ വ്യാപന നിരക്ക രേഖപ്പെടുത്തുന്നുണ്ട്. ലാംബ്ഡ വകഭേദമാണ് ഇതിന് കാരണമാവുന്നതെന്നാണ് സൂചന. പുതിയ വകഭേദം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു.