kerala
ജീവിത പ്രതിസന്ധികളോട് പൊരുതി എസ്.ഐ പദവിയിലെത്തിയ ആനി ശിവക്ക് കൊച്ചിയിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: ജീവിത പ്രതിസന്ധികളോട് പൊരുതി എസ്.ഐ പദവിയിലെത്തിയ ആനി ശിവക്ക് കൊച്ചിയിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് സംസ്ഥാന പൊലീസ് മേധാവി. വർക്കല എസ്.െഎയായ ആനിക്ക് അവരുടെ അപേക്ഷ പ്രകാരം കൊച്ചി സിറ്റിയിലേക്കാണ് സ്ഥലംമാറ്റം.
മകൻറെ പഠനമുൾപ്പെടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനി സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നത്. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന്, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആനിയുടെ ജീവിതകഥ 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
10 വർഷം മുമ്പ് ജീവിക്കാൻ ശിവഗിരിയിൽ െഎസ്ക്രീമും നാരങ്ങാവെള്ളവും വിറ്റ ആനി വർക്കല എസ്.െഎയായത് സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. മന്ത്രിമാരും സിനിമാ താരങ്ങളുമുൾപ്പെടെ ഒേട്ടറെപേർ ആനിക്ക് അഭിനന്ദന പ്രവാഹങ്ങളുമായെത്തി. മന്ത്രി വീണ േജാർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നടൻ മോഹൻലാൽ തുടങ്ങിയവർ ആനിക്ക് അഭിനന്ദനങ്ങളുമായെത്തി.