Headlines
Loading...
മാപ്പ് പറഞ്ഞ് രഞ്ജിനി ഹരിദാസിനെ അസഭ്യം പറഞ്ഞയാൾ

മാപ്പ് പറഞ്ഞ് രഞ്ജിനി ഹരിദാസിനെ അസഭ്യം പറഞ്ഞയാൾ

ആരോടും ദേഷ്യമുണ്ടായിട്ട് പറഞ്ഞതല്ല. ചെയ്തത് തെറ്റ് തന്നെയാണ്. രഞ്ജിനി ചേച്ചി ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഒത്തിരി വേദനിപ്പിച്ചുവെങ്കിലും രഞ്ജിനി സ്വന്തം ചേച്ചിയെപ്പോലെയാണ് തന്നെ ഉപദേശിച്ചത്. താൻ പറഞ്ഞ കാര്യങ്ങളിൽ ലജ്ജിക്കുന്നു. ഇനി അതിന്റെ പേരിൽ മറ്റുള്ളവർ കളിയാക്കിയാലും വേണ്ടില്ല. ഒരു ശരിക്ക് വേണ്ടി തെറ്റായ നിലപാടുകൾ മാറ്റുന്നതിൽ ഒരു കുഴപ്പവും കാണുന്നില്ല എന്നു യുവാവ്. രഞ്ജിനി മറുപടിയും കൊടുത്തിട്ടുണ്ട്. ആ പോസ്റ്റ് ചുവടെ (തുടർന്ന് വായിക്കുക)

തെറ്റ് തിരുത്തിയ ആളെ രഞ്ജിനി സഹർഷം സ്വാഗതം ചെയ്തു. താൻ പറയാൻ ഉദ്ദേശിച്ച കാര്യം മനസ്സിലാക്കിയതിലും, അതിനായി മനസ്സുകാണിച്ചതിലും അഭിമാനം തോന്നുന്നു എന്നും രഞ്ജിനി

രഞ്ജിനിക്ക് നേരെ വ്യക്തിഹത്യ നടത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം അസഭ്യ വർഷത്തിന് ഇയാൾ തുടക്കമിട്ടത്. ഇതിനു രഞ്ജിനി മാത്രമല്ല, ഫോളോവേഴ്സ് ലിസ്റ്റിൽ നിന്നും കമന്റ് ചെയ്ത പലരും യുവാവിനോട് രൂക്ഷമായി തന്നെ പ്രതികരിച്ചു. എന്നിട്ടും ഇയാൾ വിടാൻ ഭാവമില്ലാതെ തുടരുകയായിരുന്നു. രഞ്ജിനിയുടെ 'സ്വഭാവമറിയാനുള്ള' ലിങ്ക് പോസ്റ്റ് ചെയ്താണ് തുടക്കം. അതിനു ഉരുളക്കുപ്പേരി പോലെ രഞ്ജിനി മറുപടിയും നൽകി

'എന്റെ ചെക്കാ, ഞാൻ ആരാണെന്നറിയാൻ അത്ര ബുദ്ധിമുട്ടുകയൊന്നും വേണ്ട, നേരിട്ടിങ് വന്നാൽ മതി. മനസ്സിലാക്കി താരം കേട്ടോ' എന്നായി രഞ്ജിനി. എന്നാൽ സദാചാര ആങ്ങളയ്ക്കു അതുകൊണ്ടും തൃപ്തി വന്നില്ല. അടുത്ത കമെന്റിലൂടെ കൂടുതൽ മികച്ച മറുപടി ചോദിച്ചു വാങ്ങി

ഇത്രേം പഴഞ്ചൻ ചിന്താ രീതി മാറേണ്ടിയിരിക്കുന്നു എന്ന് കൂടി രഞ്ജിനി പറഞ്ഞു. അപ്പോഴേക്കും നായ്ക്കുട്ടികൾക്കൊപ്പമുള്ള ചിത്രത്തിന് നേരെയായി ആക്രമണം. 'ഇതിൽ ശരിക്കും ആരാണ് പട്ടി' എന്ന് 'ആങ്ങളയ്ക്കു' അറിഞ്ഞേ പറ്റൂ. രഞ്ജിനി അത് വളരെ വ്യക്തമായി തന്നെ വാക്കുകളിലൂടെ കാട്ടിക്കൊടുത്തു