kerala
ജൂലൈ 15 ന് മുന്‍പ്, നാല്‍പ്പത് വയസിനുമുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സീന്‍
ജൂലൈ 15 ന് മുന്‍പ്, നാല്‍പ്പത് വയസിനുമുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഈമാസം പതിനഞ്ചിന് മുന്‍പ് 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റുകളും നല്‍കും. സംസ്ഥാനത്ത് ഇതുവരെ ഒരുകോടിയിലധികം പേര്‍ക്ക് വാക്സീന്‍നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് മൂന്നാം തരംഗം മുന്നില്‍കണ്ടുകൊണ്ടാണ് അതിവേഗത്തില്‍ വാക്സിനേഷനുമായി മുന്നോട്ട് പോകാനുള്ള തീരുമാനം. നാല്‍പ്പതു വയസിനുമുകളിലുള്ള എല്ലാപേര്‍ക്കും ജൂലൈ 15 ന് മുന്‍പ് വാക്സീന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഈമാസം കേരളത്തിന് 38 ലക്ഷം ഡോസ് വാക്സീന്‍ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മാനസിക വെല്ലുവിളികള്‍നേരിടുന്നവരെ മുന്‍ഗണനാപട്ടികില്‍ ഉള്‍പ്പെടുത്തും. ഇതുവരെ വാക്സീന്‍ എടുക്കാത്ത സെക്രട്ടേറിയറ്റ് ജീവനക്കാര്‍, മന്ത്രിമാരുടെ ഒാഫീുകളിലെ ജീവനക്കാര്‍എന്നിവര്‍ക്കും എത്രയും പെട്ടെന്ന് വാക്സീന്‍നല്‍കും. 85 ലക്ഷം കുടുംബങ്ങള്‍ക്ക് ഈമാസം പകുതിക്കുമുന്‍പേ ഭക്ഷ്യകിറ്റുകള്‍വിതരണം. ചെയ്യും. ഈമാസം കാലാവധി തീരുന്ന കിസാന്‍ക്രെഡിറ്റ് കാര്‍ഡിന്‍റെ കാലാവധി നീട്ടാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അഥിതി തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് നടത്തും. 35 പി.എസ്.എ ഒാക്സിജന്‍പ്്ളാന്‍റുകള്‍ ഒക്ടോബറോടെ പ്രവര്‍ത്തനക്ഷമാകും. ഭക്ഷണമാവശ്യമുള്ള എല്ലാവര്‍ക്കും സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം നല്‍കണം. ഭക്ഷണം ലഭിക്കാത്തതിനെക്കുറിച്ച് പരാതിവന്നാല്‍കര്‍ശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി തദ്ദേശവകുപ്പിനോടും ജില്ലാകലക്ടര്‍മാരോടും ആവശ്യപ്പെട്ടു. മൂന്നാം തരംഗം നേരിടാന്‍ എല്ലാ സര്‍ക്കാര്‍വകുപ്പുകളും യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിസ്വീകരിക്കണം. Break through infection നുകള്‍, കുട്ടികളിലെ ഇന്‍ഫെക്ക്ഷനുകള്‍ എന്നിവ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ആഴ്ചയിലും ഇത് റിപ്പോര്‍ട്ട് ചെയ്യാനും അവലോകനയോഗം തീരുമാനിച്ചു. സംസ്ഥാനത്ത് 45 വയസിനുമുകളിലുള്ള 50 ലക്ഷം പേര്‍ക്ക് ഇനിയും വാക്സീന്‍കിട്ടാനുണ്ട്. ഇതുവരെ ഒരുകോടിയിലധികം വാക്സിനേഷനുകള്‍ പൂര്‍ത്തിയാക്കി. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.