Headlines
Loading...
കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്

ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് വിഡി സതീശനെ പ്രതീക്ഷ നേതാവായി തെരഞ്ഞെടുത്തു. തീരുമാനം ഹൈക്കമാന്റ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഗാര്‍ഗെ സംസ്ഥാന നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. മാറ്റത്തിന് വേണ്ടിയാണ് ഹൈക്കമാന്‍ഡ് തീരുമാനം എന്നും ഗാര്‍ഗെ അറിയിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തണണെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

അതേസമയം തലമുറമാറ്റം എന്നതിലേക്ക് കാര്യങ്ങള്‍ പോവുകയാണെങ്കില്‍ അത് സംസ്ഥാന നേതാക്കളുമായി സംസാരിച്ച് ധാരണയിലെത്തെണമെന്നായിരുന്നു എകെ ആന്റണി മുന്നോട്ട് വെച്ചത്. ഇന്നലെയാണ് യുവ നേതാക്കള്‍ രാഹുലുമായി ബന്ധപ്പെട്ടത്. ഈ നിലയില്‍ തന്നെ പ്രതിപക്ഷം മുന്നോട്ട് പോവുകയാണെങ്കില്‍ വരാനിരിക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും പരാജയം തന്നെയായിരിക്കും ഫലം എന്നാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.