ജന്മദിനത്തിൽ ആശുപത്രികൾക്കായി 200 കിടക്കകൾ സംഭാവന ചെയ്ത് മോഹൻലാൽ
കൊച്ചി: ജന്മദിനത്തില്‍ വിവിധ ആശുപത്രികള്‍ക്കായി 200 കിടക്കകള്‍ സംഭാവന ചെയ്ത് മോഹന്‍ലാല്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര താരം മോഹന്‍ ലാലിന്റെ ജന്മദിനമായതിനാല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം അറിയിച്ച ഒരു കാര്യം, തന്റെ മാതാപിതാക്കളുടെ പേരിലുള്ള ട്രസ്റ്റ് വിവിധ ആശുപത്രികളിലേക്കായി 200 കിടക്കകള്‍ സംഭാവന ചെയ്തതായി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
”ചലച്ചിത്ര താരം മോഹന്‍ ലാലിന്റെ ജന്മദിനമായതിനാല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം അറിയിച്ച ഒരു കാര്യം, തന്റെ മാതാപിതാക്കളുടെ പേരിലുള്ള ട്രസ്റ്റ് വിവിധ ആശുപത്രികളിലേക്കായി 200 കിടക്കകള്‍ സംഭാവന ചെയ്തതായി അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് ബാലസംഘം കുട്ടികള്‍ 23 ലക്ഷത്തിലധികം രൂപ സംഭാവന ചെയ്തു. അന്തരിച്ച് സഖാവ് പി ബിജുവിന്റെ മക്കള്‍ സമ്പാദ്യ കുടുക്കയില്‍ നിന്ന് 1600 രൂപ സംഭാവന ചെയ്തു.”
പിണറായി വിജയന്‍
‘പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ’, നേരത്തെ പിണറായി വിജയൻ കുറിച്ചു. മോഹൻലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മോഹൻലാൽ പിണറായി വിജയനോടുള്ള ഇഷ്ടത്തിന്റെ കാരണം വ്യക്തമാക്കിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പിണറായി സഖാവിന്റെ സുഹൃത്ത് ബന്ധങ്ങളും അതിന് വേണ്ടി അദ്ദേഹം സമയം മാറ്റിവെക്കുന്നു എന്ന കാരണവുമാണ് മുഖ്യമന്ത്രിയോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മലയാള മനോരമ പത്രത്തിലാണ് മോഹന്‍ലാല്‍ പിണറായി വിജയന്റെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് എഴുതിയത്.
പിണറായി വിജയനെ കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യരാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അവരില്‍ ചിലരെ തനിക്ക് അറിയാം. പിണറായിക്കും അവരെകൊണ്ട് ഒന്നും സാധിക്കാനില്ല. കേരളത്തിനകത്തും, പുറത്തും, ഇന്ത്യക്ക് പുറത്തും ഇത്തരം സൗഹൃദങ്ങള്‍ അദ്ദേഹത്തിന് ഉണ്ട്. അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നത് പോലും എങ്ങിനെയെന്ന് അദ്ഭുതമാണെന്നും മോഹന്‍ലാല്‍ പറയുന്നു.